ബി.ടെക് ബി.ആർക്ക് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 11ന്  നടത്തും.

8

2024-25 അധ്യയന വർഷത്തെ സർക്കാർ / എയ്ഡഡ് എൻജിനീയറിങ് കോളേജുകളിലെ ബി.ടെക് / ബി.ആർക്ക് കോഴ്സുകളിലേക്കുള്ള സെൻട്രൽ സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 11 (ബുധനാഴ്ച) ഗവൺമെന്റ് എൻജിനീയറിങ് കോളേജ് തൃശൂരിൽ നടത്തും. അന്നേ ദിവസം രാവിലെ 8 മണി മുതൽ 12 മണി വരെ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് തൃശൂരിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

നിലവിൽ അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർഥികളും പുതുതായി സ്പോട്ട് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികളും നിർബന്ധമായും ട്യൂഷൻ ഫീസ് അടയ്ക്കേണ്ടതാണ്. ജനറൽ വിഭാഗക്കാർക്ക് 9650 (8650+1000) (കോഷൻ ഡെപ്പോസിറ്റ്) രൂപയും എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 1000 രൂപയുമാണ് ഫീസായി അടയ്ക്കേണ്ടത്.

ഗവൺമെന്റ്, എയ്ഡഡ്, കേപ്പ്, ഐഎച്ച്ആർഡി, എൽബിഎസ്, സിസിഇ, എസ് സി ടി, കുസാറ്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നും സ്പോട്ട് അഡ്മിഷനു പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എൻ.ഒ.സി ആവശ്യമില്ല. വിശദാംശങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9400006411. മറ്റ് വിശദാംശങ്ങൾ www.dtekerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.

NO COMMENTS

LEAVE A REPLY