ബി.എസ്.സി നഴ്‌സിംഗ് ; സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 29ന്

17

2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 29 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ ഈ സ്‌പോട്ട് അലോട്ട്‌മെന്റിനുവേണ്ടിയുള്ള നിരാക്ഷേപപത്രം (എൻഒസി) ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് ഒടുക്കി നവംബർ 30 നകം കോളേജുകളിൽ പ്രവേശനം നേടണം.

കോളേജ് പ്രവേശനത്തിനുള്ള അവസാന തീയതി നവംബർ 30 ആയതിനാൽ കോളേജ് പ്രവേശനത്തിന് സമയം നീട്ടുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

NO COMMENTS

LEAVE A REPLY