തിരുവനന്തപുരം: സ്പ്രിങ്കളറിന് അന്താരാഷ്ട്ര മരുന്ന് കമ്പനിയുമായി ബന്ധം. കൊറോണയ്ക്കെതിരെ പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫൈസറുമായാണ് സ്പ്രിങ്ക്ളറിന് ബന്ധമുള്ളത്.വിവരശേഖരണത്തിന് സ്പ്രിങ്ക്ളറിന്റെ സഹായം തേടിയെന്ന് ഫൈസര്‍. ഇവര്‍ ആവശ്യപ്പെട്ടത് കൊറോണ രോഗികളുടെ വിവരമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
രോഗികളുടെ വിവര ശേഖരണത്തിനും ഫൈസര്‍ കമ്പനിയുടെ മൂല്യം കൂട്ടുന്നതിനും സ്പ്രിങ്ക്ളറിന്റെ സഹായം തേടിയിരുന്നു. സ്പ്രിങ്ക്ളര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ മരുന്നു കമ്പനിയ്ക്ക് ചോരുമെന്ന ആരോപണങ്ങള്‍ക്കിടയിലാണ് മരുന്നു കമ്പനിയുമായി സ്പ്രിങ്ക്ളറിനുള്ള ബന്ധം പുറത്തുവരുന്നത്.