ന്യൂഡൽഹി: കേന്ദ്ര സർവകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകണം എന്നുള്ള ആവശ്യം കേന്ദ്രം തള്ളി. പകരം പാർലമെന്റിൽ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുമെന്ന കാര്യം സജീവമായി പരിഗണിക്കും. കൊടിക്കുന്നിൽ സുരേഷ് എം പി യുടെ ആവശ്യത്തിന് കേന്ദ്രം രേഖാമൂലം മറുപടി നൽകി. പുതിയതായി സ്ഥാപിക്കുന്ന വിദ്യാലയങ്ങൾക്ക് പ്രദേശത്തിൻറെയോ സംസ്ഥാനത്തിന്റെയോ പേരിടാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന്‍ മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ഒരു വിദ്യാലയത്തിന് ഇത്തരത്തിൽ പേരു നൽകിയാൽ അതേ ആവശ്യവുമായി മറ്റു സംസ്ഥാനങ്ങൾ രംഗത്തെത്തുമെന്നും അതൊഴിവാക്കാനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ പ്രതിമ നിർമ്മിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്. ലോക്സഭാ സ്പീക്കറുടെ അധ്യക്ഷതയിൽ കേറുന്ന സമിതി അത് സംബന്ധിച്ച തീരുമാനം എടുക്കും