തിരുവനന്തപുരം • സംസ്ഥാന സര്ക്കാരിന്റെ അതിഥികളായി എത്തിയ, മധ്യപ്രദേശില്‍ നിന്നുള്ള ഏഴ് എംഎല്‍എമാരെയും കുടുബാംഗങ്ങളെയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തടഞ്ഞുവച്ചു. പൊലീസ് അകമ്ബടിയോടെ പ്രവേശിച്ച എംഎല്‍എമാരെ ക്ഷേത്ര ജീവനക്കാരായ ഗാര്‍ഡുകള്‍ പത്തുമിനിറ്റോളം തടഞ്ഞുവയ്ക്കുകയായിരുന്നു. സന്ദര്‍ശകസംഘത്തില്‍ മുപ്പതോളം പേരുണ്ടായിരുന്നു.എക്സിക്യൂട്ടീവ് ഓഫിസറുടെ നിര്‍ദേശ പ്രകാരമാണ് സംഘത്തെ തടഞ്ഞതെന്നു ക്ഷേത്രത്തിലെ ഗാര്‍ഡ് കമാന്‍ഡര്‍ അറിയിച്ചു. ജീവനക്കാര്‍ക്കെതിരെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ രേഖാമൂലം പരാതി നല്‍കിയിട്ടാണു സംഘം മടങ്ങിയത്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ഉറപ്പു നല്‍കി.അതേസമയം, എംഎല്‍എമാരുടെ സംഘത്തെ തടഞ്ഞ സംഭവത്തില്‍ ക്ഷേത്രം അധികാരികള്‍ക്കു വീഴ്ച പറ്റിയതായി ക്ഷേത്രം ഡിസിപി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും.