തിരുവന്തപുരം : ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയായി. മൂല വിഗ്രഹത്തിനു കേടുപാടുകള്‍ സംഭവിച്ചിട്ടെല്ലെന്നും പൂര്‍ണമായും സുരക്ഷിതമാണെന്നും പരിശോധനകള്‍ക്ക് ശേഷം ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയാക്കിയത്. മൂലവിഗ്രഹത്തിന് കേടുപാട് സംഭവിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ അനുമതിയോടെ പരിശോധന നടത്തിയത്.