ദുബായ് : പ്രശസ്ത തെന്നിന്ത്യന്‍ നടി ശ്രീദേവി (54) അന്തരിച്ചു. ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ദുൈബയില്‍ ഒരു വിവാഹ ചടങ്ങിെനത്തിയ ശ്രീദേവി പൊടുന്നനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നുവെന്ന് കുടുംബ വൃത്തങ്ങള്‍ വ്യക്തമാക്കി.
സംവിധായകന്‍ ബോണി കപൂറിന്‍റെ ഭാര്യയായ ശ്രീദേവിക്ക് രണ്ട് മക്കളുണ്ട്.
മരിക്കുമ്പോള്‍ സമീപത്ത് മകള്‍ ഖുഷിയും ഭര്‍ത്താവ് ബോണി കപൂറും ഉണ്ടായിരുന്നു. നടന്‍ മോഹിത് മാര്‍വയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ദേവരാഗം ഉള്‍പ്പെടെ 26 മലയാള സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.
രണ്ട് സംസ്ഥാന ചലിച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്കാരങ്ങളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ശ്രീദേവിയെ തേടിയെത്തിയിട്ടുണ്ട്. 1976-ല്‍ മുണ്ട്ര മുടിച്ച് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു തുടക്കം. ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം. 2017-ല്‍ പുറത്തിറങ്ങിയ മാം ( mom) ആണ് അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. 2013-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി.