ശ്രീദേവിയുടെ മരണം : ദുബായ് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി ; ഹോട്ടല്‍ മുറി സീല്‍ ചെയ്തു

308

ദുബായ് : നടി ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുബായ് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി. ശ്രീദേവി മരിച്ചു കിടന്ന ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ 2201 ാം നമ്പര്‍ മുറി അന്വേഷണത്തിന്‍റെ ഭാഗമായി സീല്‍ ചെയ്തു. ഈ മുറി ഇപ്പോള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. ശ്രീദേവിയുടെ മരണത്തെക്കുറിച്ച്‌ പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. അതിനാല്‍ സംസ്കാരത്തിനായി മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ഇനിയും വൈകുമെന്നാണ് സൂചന. ബാലന്‍സ് നഷ്ടപ്പെട്ട് ബാത്ത് ടബ്ബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ഫോറന്‍സിക് കണ്ടെത്തല്‍. ഇതോടെയാണ് ശ്രീദേവിയുടെ മരണം സംഭവിച്ച ദുരൂഹത വധിപ്പിച്ചത്. ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. ഇത് കൂടുതല്‍ സംശയത്തിന് ഇടയാക്കി. അമിതമായി മദ്യം കഴിച്ച്‌ അബോധാവസ്ഥയില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന നിഗമനത്തിലാണ് ഒടുവില്‍ പോലീസ് എത്തിയിരിക്കുന്നത്. അതിനിടെ, ശ്രീദേവി മദ്യപിക്കില്ല, വൈന്‍ മാത്രമേ കഴിക്കുകയുള്ളൂവെന്ന അമര്‍ സിംഗിന്റെ പ്രസ്താവനയും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

NO COMMENTS