പാലക്കാട്: സിപിഎമ്മിനെതിരെ മിണ്ടില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതെന്ന് ബിജെപി. രാഷ്ട്രീയ അഭയാര്‍ഥിയായ രാഹുലിന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. ചത്ത കുതിരയെന്ന് മുസ്ലിം ലീഗിനെ വിശേഷിപ്പിച്ച കോണ്‍ഗ്രസിന്റെ നേതാവ്, അവരുടെ കൈ പിടിച്ചാണ് വയനാട്ടില്‍ മല്‍സരിക്കുന്നതെന്നും ശ്രീധരന് പിള്ള ചൂണ്ടിക്കാട്ടി.