കൊച്ചി : വരാപ്പുഴ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ സര്‍ക്കാറിനോടും സിബിഐയോടും കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ നാലാം പ്രതി എസ്ഐ ജിഎസ് ദീപകിന്റെ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ അന്വേഷണ സംഘം വിശദീകരണം നല്‍കും. ശ്രീജിത്തിനെ മര്‍ദ്ദിച്ചത് ആര്‍ടിഎഫുകാരാണെന്നും തനിക്കെതിരെ സാക്ഷി മൊഴി പോലും ഇല്ലെന്നുമാണ് ദീപക്ക് ജാമ്യാപേക്ഷയില്‍ പറയുന്നത്.