ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി

207

എറണാകുളം : വരാപ്പുഴയില്‍ ശ്രീജിത്ത്‌ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസ്സില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പോലീസുകാര്‍ പ്രതിയായ കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് ആവശ്യം. അതേ സമയം, സിബിഐ അന്വേഷണം വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഗുരുതരമായ പിഴവുകള്‍ അന്വേഷണത്തില്‍ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നിലപാട് എടുത്തിരുന്നില്ല. റൂറല്‍ എസ് പിയായിരുന്ന എ വി ജോര്‍ജിനെ പ്രതിചേര്‍ക്കെണ്ടെന്ന പോലീസ് തീരുമാനത്തിന് പിന്നാലെയായിരുന്നു ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയത്‌

NO COMMENTS