കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസ്സില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും കോടതി പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും റൂറല്‍ എസ് പിയായിരുന്ന എ വി ജോര്‍ജ് ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും അഖില ആവശ്യപ്പെട്ടിരുന്നു.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ട്. വരാപ്പുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വ്യാജ മൊഴി നല്‍കിയവരുടെയും പങ്ക് അന്വേഷിക്കണം. യഥാര്‍ത്ഥ പ്രതിയായ ശ്രീജിത്തിനെ പിടികൂടിയിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നെനെയെന്നും അഖില വ്യക്തമാക്കിയിരുന്നു.