തിരുവനന്തപുരം: സഹോദരന്‍ ശ്രീജീവിന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്തിന്റെ സമരപ്പന്തല്‍ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ നഗരസഭാധികൃതര്‍ പൊലീസ് സഹായത്തോടെ പൊളിച്ച് നീക്കി. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ സെക്രട്ടേറിയറ്റ് നടയിലെ പന്തലുകളെല്ലാം നീക്കം ചെയ്യുന്ന കൂട്ടത്തിലാണ് ശ്രീജിത്തിന്റെ പന്തലും പൊളിച്ചത്. സമരപ്പന്തലില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റി. ശ്രീജീവിന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന ശ്രീജിത്ത് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ സമരം തുടരുകയാണ്. ഇയാള്‍ക്ക് പിന്തുണയുമായി എത്തിയവരെയും പോലിസ് നീക്കം ചെയ്തു.എന്നാല്‍ പൊലീസ് നടപടിക്കിടെ ശ്രീജിത്തിന്റെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി ശ്രീജിത്ത് മാധ്യമങ്ങളോട് ആരോപിച്ചു.
തെന്നൽ കെ സത്യൻ