നടി ആക്രമിക്കപ്പെട്ട കേസ് : സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു

178

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ പരസ്യ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുന്നു. അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിനിടയിൽ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് ശ്രീകുമാറിൽ നിന്നും മൊഴിയെടുക്കുന്നത്. തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രീകുമാർ മേനോൻ ഗൂഢാലോചന നടത്തിയിരുന്നതായി ദിലീപ് പൊലീസിന് മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശ്രീകുമാർ മേനോന് പൊലീസ് നോട്ടീസ് നൽകുകയായിരുന്നു.

NO COMMENTS