മലപ്പുറം: ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: എന്‍. ശ്രീപ്രകാശിനെ തിരഞ്ഞെടുത്തു. ബി.ജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സെക്രട്ടറി ജെ.പി.നദ്ദ യാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ പിന്തള്ളിയാണ് ശ്രീപ്രകാശ് മലപ്പുറത്ത് സ്ഥാനാര്‍ത്ഥി സ്ഥാനം ഉറപ്പിച്ചത്.