തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശങ്ങളില്‍ വി.ടി.ബല്‍റാം എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. ബല്‍റാമിന്റെ പരാമര്‍ശങ്ങളുടെ പേരില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം തേടുമെന്നും സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു.