മെരിലാന്റ് സ്‌റ്റുഡിയോയിൽ ചിത്രീകരിച്ച ശ്രീരാമപട്ടാഭിഷേകം എന്ന സിനിമയിൽ പൊന്നമ്മയുടെ പതിനാലാം വയസിൽ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് . ഈ ചിത്രത്തിൽ മണ്ഡോദരിയുടെ വേഷമായിരുന്നു. സിനിമയോട് പ്രത്യേകിച്ച് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. കാളിദാസകലാ കേന്ദ്രത്തിലെ നൃത്ത അധ്യാപകനായിരുന്ന തങ്കപ്പൻമാസ്‌റ്ററിന്റെ നിർബന്ധം പ്രകാരമാണ് പൊന്നമ്മയ്ക്ക് അഭിനയിക്കേണ്ടി വന്നത്
നൃത്താധ്യാപകൻ്റെ നിർബന്ധപ്രകാരം ഒന്നാമത്തെ സിനിയിൽ അഭിനയിച്ച പൊന്നമ്മ സംഗീതാധ്യാപകൻറെ നിർദേശമനുസരിച്ചാണ് അടുത്ത ചിത്രത്തിൽ അഭിനയിച്ചത്. കുടുംബിനി എന്ന സിനിമയുടെ സംഗീതസംവിധാനം പൊന്നമ്മയുടെ സംഗീതാധ്യാപകൻ എൽപിആർ വർമയായിരുന്നു. അദ്ദേഹം പൊന്നമ്മയുടെ പിതാവിൽ സമ്മർദംചെലുത്തിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സമ്മതം വാങ്ങുന്നത്. അങ്ങനെ 19-ാം വയസിൽ രണ്ടു കുട്ടികളുടെ അമ്മയായി വേഷമിട്ടു. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.
ഭർത്താവ്, റോസി, ഓടയിൽനിന്ന് തുടങ്ങി തുടർന്നുവന്ന ചിത്രങ്ങളിലും ശ്രദ്ധേയകഥാപാത്രങ്ങൾ 22-ാം വയസിൽ ആദ്യമായി തന്നേക്കാൾ മുതിർന്നയാളുടെ അമ്മയായി അഭിനയിച്ചു. ശശികുമാർ സംവിധാനം ചെയ്‌ത തൊമ്മൻ്റെ മക്കൾ എന്ന ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരൻനായരുടെ ഭാര്യയും സത്യൻ, മധു എന്നിവരുടെ അമ്മയുമായാണ് അഭിനയിച്ചത്. പിന്നീട് ലഭിച്ച കഥാപാത്രങ്ങളിൽ അധികവും അമ്മവേഷങ്ങളായിരുന്നു ഏതാനും ചിത്രങ്ങളിൽ നെഗറ്റീവ് കഥാപാത്രങ്ങളെയും അവതരിപ്പിച്ചു പ്രേംനസീറിന്റെ അമ്മയും ഭാര്യയും സഹോദരിയും കാമുകിയും ആയി അഭിനയിച്ചിട്ടുണ്ട്.