ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി

226

കൊച്ചി: ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ഒത്തുകളി വിവാദത്തില്‍ പട്യാല സെഷന്‍സ് കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാന്‍ ആകുന്നില്ലെന്നും ചൂണ്ടികാട്ടിയാണ് ശ്രീശാന്ത് ഹരജി നല്‍കിയത്. ശ്രീശാന്തിന്റെ വാദങ്ങള്‍ എല്ലാം തന്നെ അംഗീകരിച്ച കോടതി ഇത്തരത്തില്‍ വിലക്കാന്‍ ബിസിസിഐക്ക് അധികാരമില്ലെന്നും വ്യക്തമാക്കി. സ്വാഭാവിക നീതിയുടെ ലംഘനമാണ് വിലക്കെന്നും കോടതി വ്യക്തമാക്കി. വിധികേള്‍ക്കാന്‍ ശ്രീശാന്തും കോടതിയില്‍ എത്തിയിരുന്നു. ഹൈക്കോടിതി വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. 2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചെന്നാരോപിച്ച്‌ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. കേസില്‍ പട്യാല സെഷന്‍സ് കോടതി ശ്രീശാന്ത് ഉള്‍പെടെ എല്ലാ താരങ്ങളെയും കുറ്റവിമുക്തരാക്കി.

NO COMMENTS