ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ

174

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്‍റെ ക്രിക്കറ്റ് മോഹങ്ങള്‍ അസ്തമിക്കുന്നു. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് പ്രതീക്ഷകളുടെ അസ്തമനം ആകുന്നത്. ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ കുറ്റക്കാരനല്ലെന്നു കോടതി വിധിയെഴുതിയെങ്കിലും ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ആവശ്യമില്ലെന്ന തീരുമാനം ബിസിസിഐ കൈക്കൊണ്ടിരുന്ന എന്ന കാര്യം ഇപ്പോഴാണ് വെളിയില്‍ വരുന്നത്.
സ്കോട്ട്ലൻ‍ഡ് പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിലാണ് വിലക്ക് നീക്കില്ലെന്ന തീരുമാനം ബിസിസിഐ അറിയിച്ചത്. ശ്രീശാന്ത് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും ബിസിസിഐക്കും ഹൈക്കോടതി നോട്ടിസ് നല്‍കിയിരുന്നു. ഐപിഎൽ ഒത്തുകളി വിവാദത്തിൽ 2013 മേയിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബിസിസിഐ ശ്രീശാന്തിനു ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY