ശ്രീശാന്തിന്‍റെ ഹര്‍ജിയില്‍ ബിസിസിഐക്ക് സുപ്രീം കോടതി നോട്ടീസ്

264

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരെ ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിസിസിഐക്ക് സുപ്രീം കോടതി നോട്ടീസയച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനും ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്ക്കും നോട്ടീസ് അയയ്ക്കും. നോട്ടീസിന് നാലാഴ്ചക്കകം മറുപടി നല്‍കണം.
ശ്രീശാന്തിന്‍റെ ഹര്‍ജിയെ ബിസിസിഐ സുപ്രീം കോടതിയില്‍ എതിര്‍ത്തു. കോഴയായി കിട്ടിയ ഏഴ് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം തനിക്കും നാല് ലക്ഷം ജിജു ജനാര്‍ദനനെന്നും ശ്രീശാന്ത് പറയുന്ന ഓഡിയോ ശകലം കൈയിലുണ്ടെന്ന് ബിസിസിഐ കോടതിയെ അറിയിച്ചു.

NO COMMENTS