ന്യൂഡല്‍ഹി : ഒത്തുകളികേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് സര്‍മപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അതേസമയം വിലക്കിനെതിരെ താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂലൈയോടെ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയ്‌ക്ക് നിര്‍ദ്ദേശം നല്‍കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.