ശ്രീരാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി

293

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ വിട്ടുവീഴ്ച്ചയില്ലാതെ പോരാടിയ ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി സര്‍ക്കാറിന്റെ പ്രതികാരം. കയ്യേറ്റക്കാര്‍ക്ക് സന്തോഷം പകരുന്ന ഈ തീരുമാനം കൈക്കൊണ്ടത് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്. സിപിഐയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ശ്രീരാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടറെ മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നാണ് അറിയുന്നത്. എംപ്ലോയ്മെന്റ് എക്ചേഞ്ച് ഡയറക്ടറായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. ശ്രീരാമിനെ പകരം മാനന്തവാടി സബ് കലക്ടര്‍ക്കാണ് പകരം ചുമതല നല്‍കിയത്.

NO COMMENTS