ശ്രീലങ്കൻ ജനതക്ക് – പാച്ചല്ലൂർ ജനതയുടെ കൈയൊപ്പ് – എസ്.പി. ഐശ്വര്യ പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു – മാധ്യമ പ്രവർത്തകൻ അയൂബ്ഖാൻ മുഖ്യ പ്രഭാഷണം നടത്തി

677

തിരുവനന്തപുരം : ഭീകരതവാദത്തിനും മത അന്ധതക്കുമെതിരെ ശ്രീലങ്കൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങൾ കൈയൊപ്പ്‌ രേഖപ്പെടുത്തി . തിരുവനന്തപുരം സാന്ത്വനം പാച്ചല്ലൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു ഐക്യദാർഢ്യം .എസ്.പി. ഐശ്വര്യ പ്രശാന്ത് ഡോങ്‌റെ (ഐ പി എസ്) ഉദ്ഘാടനം ചെയ്തു.മാധ്യമ പ്രവർത്തകൻ അയൂബ്ഖാൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീലങ്കയിലെ സ്ഫോടന പരമ്പരകൾ അതീവ ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്നും ഈസ്റ്റര്‍ പോലെ ശ്രദ്ധേയമായ ഒരു ദിവസത്തിലാണ് ഒട്ടനവധിയാളുകളുടെ മരണത്തിനിടയാക്കിയ ഈ ദുരന്തം വര്‍ഗീയ അസഹിഷ്ണുതകളിലേക്കു കൂടി വിരല്‍ചൂണ്ടുന്നുവെന്നും അയൂബ്ഖാൻ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.ഇത്തരം അസഹിഷ്ണുതകളില്‍നിന്ന് രാജ്യങ്ങളെയും ജനങ്ങളെയും മോചിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് അടിവരയിടുന്നുണ്ട്. അങ്ങേയറ്റം ദുഃഖകരമായ ഈ സംഭവത്തില്‍ വേദനിക്കുന്ന മുഴുവന്‍ ആളുകളുടെയും മനസ്സിനോടൊപ്പം നില്‍ക്കുന്നു. ഈ ഭീകരകൃത്യത്തെയും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ഗീയ തീവ്രവാദ താല്‍പര്യങ്ങളെയും അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലോകവ്യാപകമായി തന്നെ ജാഗ്രത ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യ മാധ്യമ പ്രവർത്തകൻ അയൂബ്ഖാൻ പറഞ്ഞു.

റാഷിദ് പാച്ചല്ലൂർ അദ്ധ്യക്ഷത വഹിച്ചു . പാച്ചാലുർ ദിലിപ് ഖാൻ സ്വാഗതം പറയുകയും . ഹാഷിം സുധീർ – അസിഫ് സുൾഫി – അസർദൂൻ സെയ്ദലി ഷിബു തുടങ്ങിയ സാന്ത്വനം ഭാരവാഹികൾ സംസാരിച്ചു

NO COMMENTS