ശ്രീലങ്കയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണിച്ചവരുടെ എണ്ണം 100 കവിഞ്ഞു

262

കൊളംബോ: ശ്രീലങ്കയില്‍ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണിച്ചവരുടെ എണ്ണം 120 ആയി. ഇരുന്നൂറോളം പേരെ കാണാതായി. ലങ്കയിലെ 14 ജില്ലകളിലെ അഞ്ചു ലക്ഷത്തോളം പേരെ ഇതുവരെ പ്രളയം ബാധിച്ചതായാണ് കണക്ക്. മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേന കപ്പലുകള്‍ വിട്ടു നല്‍കി.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോടും അയല്‍ രാജ്യങ്ങളോടും ശ്രീലങ്ക ആവശ്യപ്പെട്ടു.ഇവിടങ്ങളിലുള്ള 12,000ല്‍ അധികം പേരെ വിവിധ സുരക്ഷിത മേഖലകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലിക്കോപ്റ്ററില്‍ നിന്ന് വീണ് പരിക്കേറ്റ ശ്രീലങ്കന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. നാവിക സേനയുടെ ഐ എന്‍ എസ് ശര്‍ദുല്‍, ഐ എന്‍ എസ് ജലാശ്വ തുടങ്ങിയ കപ്പലുകളും ശ്രീലങ്കയിലേക്ക് തിരിച്ചു. ഡോക്ടര്‍മാരുടെ സംഘവും മുങ്ങല്‍ വിദഗ്ധരും ഹെലികോപ്റ്ററുകളും മറ്റ് ദുരന്ത നിവാരണ ഉപകകരണങ്ങളും കപ്പലിലുണ്ട്.

NO COMMENTS

LEAVE A REPLY