ശ്രീനഗര്‍ : ശ്രീനഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിലെ കോളേജില്‍ മിന്നല്‍ പരിശോധനയ്ക്കായെത്തിയ സുരക്ഷാസേനയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ശ്രീനഗറിലെ പ്രധാന നഗരങ്ങള്‍ ഉപരോധിച്ചു. തിരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേരാണ് കശ്മീരില്‍ മരണമടഞ്ഞത്.കൂടാതെ കഴിഞ്ഞ ദിവസമുണ്ടായ അതിര്‍ത്ഥി സുരക്ഷാസേനയുടെ വെടിവെപ്പില്‍ നാല്പേര്‍ മരിച്ചിരുന്നു.