ശ്രീനഗര്‍ : ശ്രീനഗറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഉണ്ടായ ഗ്രനേഡ് ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ ജഹാംഗീര്‍ ചൗക്കിലായിരുന്നു ആക്രമണമുണ്ടായത്. വഴിയാത്രക്കാരാണ് ആക്രമണത്തിന്റെ ഇരകളായത്. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രനേഡ് വഴിയാത്രക്കാരുടെ ഇടയില്‍വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. സെക്രട്ടറിയേറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സമീപമാണ് ആക്രമണം നടന്നത്. ഭീകരനായി പ്രദേശത്ത് പോലീസ് തെരച്ചില്‍ ശക്തമാക്കി.