ഞാന്‍ വിവാഹമോചിതയല്ല സ്രിന്ദ അഷാബ്

348

മലയാള സിനിമയിലേക്ക് അടുത്തകാലത്ത് അരങ്ങേറുകയും വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്ത സ്രിന്ദ അഷാബ് തന്റെ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിക്കുന്നു. താന്‍ വിവാഹമോചിതയല്ലെന്നാണ് നടി തുറന്ന് പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും താന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ല, എന്നാല്‍ തങ്ങള്‍ പിരിഞ്ഞ് താമസിക്കുകയാണിപ്പോള്‍. പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്നങ്ങളേ തങ്ങള്‍ക്കിടയിലുള്ളു. ഇപ്പോഴത്തെ പിണക്കം ക്രമേണ മാറിയേക്കുമെന്നും സ്രിന്ദ വെളിപ്പെടുത്തി.ഏതാനും ദിവസങ്ങളായി സ്രിന്ദ വിവാഹമോചിതയാണെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെയും മറ്റും പ്രചരിച്ചിരുന്നു.ഇതിനോട് പ്രതികരിച്ചാണ് താരം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. സെലിബ്രിറ്റികളുടെ കാര്യത്തില്‍ അത് വാര്‍ത്തയാകുന്നു എന്നേയുള്ളൂ. ഇപ്പോള്‍ മകന്റെ സന്തോഷത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത്. മറ്റ് വിവാദങ്ങളൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നും സ്രിന്ദ ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
സ്രിന്ദ ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകായാണ്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനൂപ് മേനോനാണ് സ്രിന്ദയുടെ ജോഡി.

NO COMMENTS

LEAVE A REPLY