തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച അപകടത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അപകടത്തിനു സാക്ഷിയായിരുന്ന ബെന്‍സണും അന്വേഷണസംഘത്തിനു മൊഴികൊടുത്തു. ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും ബെന്‍സണ്‍ മൊഴിനല്‍കി. അപകടം നടന്ന സമയത്ത് ഇതുവഴി ബൈക്കില്‍ വരുകയായിരുന്നു, സ്വകാര്യ ഭക്ഷണവിതരണ കമ്ബനി ജീവനക്കാരനായ ബെന്‍സണ്‍.
വാഹനം അമിതവേഗത്തിലാണ് വന്നത്. ഡ്രൈവറുടെ സീറ്റില്‍നിന്നു പുറത്തിറങ്ങിയത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയായി രുന്നെന്നും ബെന്‍സണ്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം മൊഴിനല്‍കിയ ജോബിയും ശ്രീറാം മദ്യപിച്ചിരുന്നുവെന്നാണ് പറഞ്ഞത്. കാര്‍ ഓടിച്ചിരുന്നത് ശ്രീറാമാണെന്ന് ജോബിയും പറഞ്ഞിരുന്നു.നാലു ദിവസം മുന്‍പ് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയിരുന്നു.
അപകടത്തില്‍പ്പെട്ട കാറിന്റെ ക്രാഷ് ഡാറ്റ െറക്കോഡര്‍ എന്ന ഭാഗം പരിശോധിക്കാന്‍ അന്വേഷണസംഘം കാര്‍ കമ്ബനിയുടെ സഹായം തേടിയിട്ടുണ്ട്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റേതാണ് കാര്‍.അപകടത്തില്‍പ്പെട്ടപ്പോള്‍ കാറിന്റെ വേഗം അടക്കമുള്ള കാര്യങ്ങള്‍ ഇതിലൂടെ കണ്ടെത്താനാകും.