തിരുവനന്തപുരം: എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലം പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഫലങ്ങള്‍ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റ് പിആര്‍ ചേമ്പറിലാണ് ഫലപ്രഖ്യാപനം. ഫലപ്രഖ്യാപനത്തിനു മുന്നോടിയായി വ്യാഴാഴ്ച വൈകുന്നേരം പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്കി.
result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, , keralaresults.nic.in, results.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും. ഇതിനുപുറമെ ‘സഫലം 2017’ എന്ന മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം.