എസ്‌എസ്‌എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; 95.98 ശതമാനം വിജയം

358

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷം ഇത് 96.59 ശതമാനമായിരുന്നു. 1,174 സ്കൂളുകള്‍ സമ്ബൂര്‍ണ വിജയം നേടി. പത്തനംതിട്ട വിജയശതമാനം കൂടിയ റവന്യൂ ജില്ലയായപ്പോള്‍ വയനാടാണ് വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല. 4,37,156 പേര്‍ ഉപരി പഠനത്തിനു യോഗ്യത നേടിയപ്പോള്‍ 20,967 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പുനര്‍ മൂല്യ നിര്‍ണയത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സേ പരീക്ഷ ഈ മാസം 22 മുതല്‍ 26 വരെ നടക്കും. result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.itschool.gov.in, keralaresults.nic.in, results.kerala.nic.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ല്‍ ഫ​​​ലം ല​​​ഭി​​​ക്കും.

NO COMMENTS

LEAVE A REPLY