തിരുവനന്തപുരം :മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ തിരുവനന്തപുരം എസ്.എം.വി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് 70 പേർ എഴുതിയതിൽ 69 പേർ മികച്ച വിജയം നേടി. ഇതിൽ അഞ്ച് ഭിന്നശേഷി വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ദേവജിത്ത് ജയൻ എന്ന ഭിന്നശേഷി വിദ്യാർത്ഥി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.