നദീമുഖങ്ങളെ പഠിക്കാനായി സ്റ്റേക് ഹോൾഡേഴ്‌സ് മീറ്റ് 20ന്

9

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT), ചെന്നൈയും കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കേരളത്തിലെ തീരദേശ മേഖലയിൽ പ്രാഥമിക പഠനം നടത്തി ഏറ്റവും പ്രാധാന്യമുള്ള രണ്ട് നദീമുഖങ്ങളെ വിശദ പഠനത്തിന് വിധേയമാക്കുന്നു. ഇതിന്റെ പ്രാഥമിക ഘട്ടമെന്ന നിലയിൽ NIOT യുടെ നേതൃത്വത്തിൽ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനുമായി സഹകരിച്ച് മറ്റ് വകുപ്പുകളുമായി ആശയ വിനിമയം നടത്തുന്നതിന് സ്റ്റേക്ക് ഹോൾഡർ മീറ്റ് സെപ്റ്റംബർ 20ന് രാവിലെ 10.30ന് തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് നടത്തും.

NO COMMENTS