ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ

195

ചെന്നൈ: ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ ട്രഷററും തമിഴ്നാട് നിയമസഭാ പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും അദ്ദേഹം കത്തയച്ചു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സ്റ്റാലിന്‍ ആവശ്യവുമായി രംഗത്തെത്തിയത്. ജയലളിത ചികിത്സയിലായിരുന്നപ്പോള്‍ അവരുടെ രോഗവിവരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ജയയുടെ മരണത്തോടെ അണ്ണാ ഡിഎംകെയില്‍ ഉണ്ടായിരിക്കുന്ന അസ്വസ്ഥതകള്‍ മുതലെടുക്കാനുള്ള രാഷ്ട്രീയ ശ്രമമാണ് ഡിഎംകെ ഇപ്പോള്‍ നടത്തുന്നതെന്നും വിലയിരുത്തലുണ്ട്.

NO COMMENTS

LEAVE A REPLY