ചെന്നൈ: ഡി.എം.കെ വര്‍ക്കിങ് പ്രസിഡിന്റായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാലിനെ തെരഞ്ഞെടുത്തത്. നിലവില്‍ ഡി.എം.കെയുടെ ട്രഷററാണ് സ്റ്റാലിന്. പാര്‍ട്ടി പ്രഡിന്റായ എം. കരുണാനിധി അനാരോഗ്യം കാരണം പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയുടെ ട്രഷററായി സ്റ്റാലിന് തുടരും.