എക്സൈസ് വകുപ്പിന്റെ സംസ്ഥാന തല ഒപ്പ് ശേഖരണവും വാഹന പ്രചരണ ജാഥയും സമാപിച്ചു

143

കാസറകോട് : എക്സൈസ് വകുപ്പ് വിമുക്തി ലഹരി വിരുദ്ധ മിഷന്റെ നേതൃത്വത്തിൽ നടത്തിവന്ന വാഹന ജാഥ യുടെ സംസ്ഥാന തല സമാപനം കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്നു. 2019 നവംബർ ഒന്നു മുതൽ നടത്തിവരുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയിൽ ലഹരി ഉപ യോഗത്തിന്റെ ദൂഷ്യ വശങ്ങൾ അവതരിപ്പിക്കുന്ന കാർട്ടൂണുകളും ചിത്രങ്ങളും വിവരണങ്ങളും പ്രദർശിപ്പി ച്ചിട്ടുണ്ട്. വാഹനത്തിനകത്ത് സജ്ജീകരിച്ചിട്ടുള്ള പ്രദർശനം നിരവധി പേർ സന്ദർശിച്ചു.

2019ഡിസംബർ നാലിന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹന പ്രചരണ ജാഥയെ ചെറുവത്തൂരിൽ തൃക്കരിപ്പൂർ എംഎൽഎ എം രാജ ഗോപാലൻ സ്വീകരിച്ചു. തുടർന്ന് ചെറുവത്തൂർ ബസ്സ്റ്റാൻറ്, നീലേശ്വരം ബസ് സ്റ്റാന്റ്, നെഹ്റു ആർട്സ് ആൻറ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ്, ഇക്ബാൽ സ്കൂൾ, മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്, ഉപ്പള, കുമ്പള എന്നിവിടങ്ങളിൽ പ്രദർശനത്തിനെത്തിയ ശേഷമാണ് സമാപന സമ്മേളനം കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്നത്.

പരിപാടി കാസർകോട് എം.എൽ.എ എ.എ നെല്ലിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി ഒരുതരം ക്യാൻസറാണ്. അത് മാറ്റിയെടുക്കാൻ സർക്കാരും എക്സൈസ് വകുപ്പും തീവ്ര പ്രയത്നങ്ങൾ നടത്തുമ്പോഴും പൊതു ജനങ്ങൾ അത് തിരിച്ചറിയണമെന്ന്ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എൽ.എ പറഞ്ഞു. രക്ഷിതാക്കളും, അധ്യാപകരും, പി.ടി.എ ക ളും ഉണർന്ന് പ്രവർത്തിക്കണമെന്നും, ജില്ലയെ ലഹരി മുക്ത ജില്ലയായി മാറ്റാൻ നമുക്ക് കഴിയണം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കാസർകോട് നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹീം അധ്യക്ഷയായി.എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. രഘുനാഥൻ വിമുക്തി സന്ദേശം അറിയിച്ചു. വാർഡ് കൗൺസിലർ സന്ധ്യ ഷെട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂധനൻ, സംസ്ഥാന കമ്മിറ്റി എക്സൈസ് സ്റ്റാഫ് അസോസിയേഷൻ അംഗം ശ്രീജിത്ത് വാഴയിൽ, ഹെൽത്ത് ലൈൻ ഡയറക്ടർ മോഹനൻ മാങ്ങാട് എന്നിവർ സംസാരിച്ചു.എക്സൈസ് ആന്റ് നാർക്കോട്ടിക്ക് സി.ഐ ടി.പി ജനാർദ്ദനൻ സ്വാഗതവും സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

NO COMMENTS