സംസ്ഥാന ചരിത്രം, സംസ്‌കാരം: ഡിജിറ്റൽ ആർക്കൈവ്‌സിലേക്ക് അപൂർവ്വ ദൃശ്യങ്ങൾ ശേഖരിക്കുന്നു

26

തിരുവനന്തപുരം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിലുളള ഡിജിറ്റൽ ആർക്കൈവ്‌സ് വിപുലീ കരണത്തിന്റെ ഭാഗമായി സംസ്ഥാന ചരിത്രം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട അപൂർവ്വ ദൃശ്യങ്ങൾ ശേഖരിക്കുന്നു.

കേരളത്തിന്റെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അപൂർവ്വവും അമൂല്യവുമായ ദൃശ്യങ്ങൾ കൈവശമുളള വർ ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഒക്‌ടോബർ 27 നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവ: സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കണം.

കൈവശമുളള ദൃശ്യങ്ങൾ ഏത് ഫോർമാറ്റിൽ (ഫിലിം/ടേപ്പ്/ഡിജിറ്റൽ) ആണെന്നുളള വിവരവും അപേക്ഷയിലു ണ്ടാവണം.

NO COMMENTS