ദേശീയ ഡങ്കിപ്പനി ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം

15

തൈക്കാട് കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ നടന്ന ദേശീയ ഡെങ്കിപ്പനി ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എ. പി. എം. മുഹമ്മദ് ഹനീഷ് നിർവഹിച്ചു. സാമൂഹ്യ പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം എന്ന സന്ദേശയമുയർത്തി ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് ചടങ്ങ് സംഘടിപ്പിച്ചത്.

നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ഡോ. റീത്ത കെ.പി സ്വാഗതമാശംസിച്ചു. ഡോ. ജയശ്രീ വി, ഡോ. വി. മീനാക്ഷി, ഡോ. നന്ദകുമാർ കെ.വി,ഡോ. ഷിനു കെ. എസ്.,ഡോ. ബിന്ദു മോഹൻ, ഡോ. സുനിജ എസ്,ഡോ. ഷീജ എ. എൽ,ഡോ. ആശാ വിജയൻ, എം. എസ്സ്. ശശി,കെ. എൻ. അജയ്,ഡോ. ബിപിൻ കെ എന്നിവർ സംബന്ധിച്ചു.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മഴക്കാലരോഗ പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇന്റർ സെക്ടറൽ കോർഡിനേഷൻ കമ്മിറ്റി യോഗവും ബോധവൽക്കരണ പ്രദർശനവും നടന്നു.

NO COMMENTS

LEAVE A REPLY