സംസ്ഥാന സ്കൂൾ കലോത്സവം ; കോഴിക്കോടിന് കിരീടം

29

കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് കിരീടം. കോഴിക്കോടിന്റെ ഇരുപതാമത്തെ കിരീടമാണിത്. 945 പോയിന്റുമായി കോഴിക്കോട് ജില്ലയ്ക്ക് ഇത് ചരിത്രനിമിഷം

അഞ്ചു ദിവസം നീണ്ടുനിന്ന കലോത്സവത്തിൽ ആദ്യ മൂന്നു ദിവസങ്ങൾ മുന്നിട്ടു നിന്ന കണ്ണൂരിനെ പിന്നിലാക്കി അവസാന 40 മണിക്കൂറിനിടെയാണ് കോഴിക്കോട് 1125 പവൻ വരുന്ന സ്വർണക്കപ്പിൽ മുത്തമിട്ടത് 1925 പോയിന്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്തിനുള്ള വെള്ളിക്കപ്പ് പങ്കിട്ടു. 915 പോയിന്റുമായി തൃശൂർ മൂന്നാമതെത്തി

മലയാളം രചനാ മത്സരങ്ങളിൽ മികവു പുലർത്തിയവർക്ക് മലയാള മനോരമ ഏർപ്പെടുത്തിയ ‘എന്റെ മലയാളം സ്വർണമെഡലുകൾ കാസർകോട് പെരിയ ജിഎച്ച്എസ്എസിലെ പ്ലസ്ട വിദ്യാർഥി പി അനുഷയ്ക്കും കാസർകോട് ജിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥി സിനായ ശ്രീകുമാറിനും മന്ത്രി വി ശിവൻകുട്ടി കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സമ്മാനിച്ചു. അടുത്ത വർഷത്തെ കലോത്സവം എവിടെ നടത്തണമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

NO COMMENTS