സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം കുന്നംകുളത്ത്.

152

തൃശൂർ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കുന്നംകുളത്ത് നടക്കും. ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം സെപ്തംബർ 21 ന് ഉച്ചയ്ക്ക് രണ്ടിന് കുന്നംകുളം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനാകും. ജനപ്രതിനിധികൾ, കല സാംസ്‌കാരിക സാഹിത്യ പ്രവർത്തകർ, പൗരപ്രമുഖർ, സന്നദ്ധ പ്രവർത്തകർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരേയും ഉൾക്കൊള്ളിച്ചാണ് സംഘാടക സമിതി രൂപീകരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു.

NO COMMENTS