കോഴിക്കോട്: കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തേണ്ടണ്‍തിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച ടൂറിസം സേവനദാതാക്കള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ടൂറിസം അവാര്‍ഡുകള്‍ വടകര ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്ന ചടങ്ങിലാണ് സമ്മാനിച്ചത്.
കേരളീയ ഉല്‍പ്പന്നങ്ങളുടെയും പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പൂര്‍ണമായ അനുഭവം നേടാന്‍ ഇവിടെയെത്തുന്ന ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ പരമ്പരാഗത വ്യവസായങ്ങള്‍ ടൂറിസവുമായി ബന്ധപ്പെടുത്തിയാല്‍ മാത്രമേ ഇതു സാധ്യമാകൂ. കേരളത്തിന്റെ ചരിത്രം ലോകഭൂപടത്തിലെത്തിക്കാനുള്ള കവാടമാണ് വിനോദസഞ്ചാരമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. നവീകരിച്ച കോഴിക്കോട് വിമാനത്താവളവും നിര്‍മാണത്തിലിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളവും മലബാര്‍ മേഖലയിലെ ടൂറിസം മുന്നേറ്റത്തിനു കുതിപ്പു പകരുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ടൂറിസം മേഖലയില്‍ അടുത്ത അഞ്ചു വര്‍ഷത്തില്‍ നാലു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒട്ടേറെ നൂതന സംരംഭങ്ങളിലൂടെ ലോക ടൂറിസം ഭൂപടത്തില്‍ കേരളം സ്ഥാനം നേടിക്കഴിഞ്ഞു. കൂടുതല്‍ മാതൃകാ വിനോദസഞ്ചാര ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമെ 79 ടൂറിസം സങ്കേതങ്ങള്‍ വികസിപ്പിക്കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്. ഇതു സഹകരണ മേഖലയുടെ കൂടി സഹായത്തോടെയായിരിക്കും നിര്‍വഹിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
എക്‌സൈസ്-തൊഴില്‍ മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എ കെ.ദാസന്‍ സ്വാഗതമാശംസിച്ചു. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി., ടൂറിസം ഡയറക്ടര്‍ ശ്രീ.യു.വി.ജോസ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി നേതൃത്വം നല്‍കിയ ഉന്നതാധികാര സമിതിയാണ് ടൂറിസം സേവനദാതാക്കളിലെ 27 അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.
വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായവര്‍:
മികച്ച ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍: മാര്‍വല്‍ ടൂര്‍സ് ഓപ്പറേറ്റര്‍, മരട്.
കാറ്റഗറി 2-ഹോട്ടലുകള്‍/ടൂറിസം സേവനദാതാക്കള്‍
മികച്ച വണ്‍ സ്റ്റാര്‍/ടു സ്റ്റാര്‍ ഹോട്ടല്‍: ആരും അവാര്‍ഡിന് അര്‍ഹരായില്ല
മികച്ച ത്രീ സ്റ്റാര്‍ ഹോട്ടല്‍: ദ് മാരാരി ബീച്ച്, മാരാരിക്കുളം
മികച്ച ഫൈവ് സ്റ്റാര്‍ ഹോട്ടല്‍: ഉദയ സമുദ്ര ലീഷര്‍ ബീച്ച് ഹോട്ടല്‍ ആന്‍ഡ് സ്പാ, കോവളം
മികച്ച ഫൈവ് സ്റ്റാര്‍ ഡീലക്‌സ് ഹോട്ടല്‍: ക്രൗണ്‍ പ്ലാസ കൊച്ചി, മരട്
മികച്ച ഹെറിറ്റേജ് ഹോട്ടല്‍ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം: കോക്കനട്ട് ലഗൂണ്‍, കുമരകം
മികച്ച ആയുര്‍വേദ കേന്ദ്രം: സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് ആയുര്‍വേദ ഹോസ്പിറ്റല്‍, ചൊവ്വര, തിരുവനന്തപുരം
മികച്ച ഹൗസ്‌ബോട്ട് ഓപ്പറേറ്റര്‍: ആര്‍ക്കും അവാര്‍ഡ് ഇല്ല
മികച്ച ഹോംസ്റ്റേ: കോക്കനട്ട് ക്രീക്ക് ഫാം ആന്‍ഡ് ഹോംസ്റ്റേ, പൊന്നാട്ടുശ്ശേരില്‍, കുമരകം
മികച്ച സര്‍വീസ്ഡ് വില്ല: ടീക്ക് ടൗണ്‍, മാമ്പാട്, മലപ്പുറം
മികച്ച ഹോട്ടല്‍ മാനേജര്‍: ജയചിത്ര, സോമതീരം ആയുര്‍വേദ റിസോര്‍ട്ട്, ചൊവ്വര, തിരുവനന്തപുരം.
മികച്ച ടൂറിസം/ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്: മൂന്നാര്‍ കാറ്ററിങ് കോളജ്, മൂന്നാര്‍
പത്രമാധ്യമങ്ങളിലെ മികച്ച ടൂറിസം റിപ്പോര്‍ട്ട്: ഡോ. കെ.സി. കൃഷ്ണകുമാര്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്
മികച്ച ടൂറിസം ഫോട്ടോഗ്രഫി: അരുണ്‍ ശ്രീധര്‍, മലയാള മനോരമ
മികച്ച ടൂറിസം മാസിക: ആയുര്‍വേദ, എഫ്എം മീഡിയ ടെക്‌നോളജീസ്, കൊച്ചി
ടൂറിസം മേഖലയിലെ മികച്ച നൂതന സംരംഭത്തിന് പ്രത്യേക പരാമര്‍ശം: ജോസഫ് കെ. മാരാട്ടുകുളം, അഡ്വഞ്ചര്‍ ഓണ്‍ വീല്‍സ്, മാമ്പാട്, മലപ്പുറം
ടൂറിസം മേഖലയില്‍ വിവര സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗം : സോമതീരം ആയുര്‍വേദ ഗ്രൂപ്പ് കോവളം, ദ് ട്രാവല്‍ പ്ലാനേഴ്‌സ്, തിരുവനന്തപുരം
ഉത്തരവാദിത്ത ടൂറിസത്തിലെ മികച്ച പ്രവര്‍ത്തനം: ആര്‍ക്കും അവാര്‍ഡില്ല
മികച്ച അഡ്വഞ്ചര്‍ ടൂറിസം ഓപറേറ്റര്‍: കാലിപ്‌സോ അഡ്വഞ്ചേഴ്‌സ്, കൊച്ചി
മികച്ച ടൂറിസം ക്ലബ്: സെന്റ് സേവിയേഴ്‌സ് കോളജ് ഫോര്‍ വിമന്‍, ആലുവ
മികച്ച ടൂറിസം ക്ലബ് അധ്യാപക കോ ഓര്‍ഡിനേറ്റര്‍: ഡോ. കെ. ഷെയ്ക്ക് മുഹമ്മദ്
മികച്ച ടൂറിസം ക്ലബ് സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍(പ്രത്യേക പരാമര്‍ശം)-നടാഷ ബിജി ജോസഫ്, സെന്റ് സേവിയേഴ്‌സ് കോളജ് ഫോര്‍ വിമന്‍.
മികച്ച ടൂറിസം പൊലീസ്: എ.ജി. സനല്‍ കുമാര്‍, വടക്കന്‍ പറവൂര്‍
മികച്ച ടൂറിസം ലൈഫ് ഗാര്‍ഡ്: സി. മഹേശന്‍, തെക്കന്‍ പറവൂര്‍
മികച്ച ടൂറിസം ഗൈഡ്: ആര്‍ക്കും അവാര്‍ഡില്ല
മികച്ച ടൂറിസം സങ്കേതം: സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്, വടകര