കാന്‍ബറ : ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചു. സ്റ്റീവ് സ്മിത്ത് കേപ് ടൗണ്‍ ടെസ്റ്റില്‍ ബോളില്‍ കൃത്രിമം കാണിച്ചത് വിവാദമായിരുന്നു. അതേതുടര്‍ന്ന് സ്മിത്തിന്റെ രാജി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സ്റ്റീവ് സ്മിത്ത് രാജിവെച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ എയ്ഡന്‍ മര്‍ക്രവും എ.ബി. ഡിവില്ലിയേഴ്‌സും ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് ഫീല്‍ഡര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച ചെറു പ്ലാസ്റ്റിക് കഷണമുപയോഗിച്ച് പന്ത് ചുരണ്ടുന്നതാണ് വിഡിയോയില്‍ കുരുങ്ങിയത്. ഇത് വിവാദമായതോടെ താനും അറിഞ്ഞുകൊണ്ടാണ് സംഭവം നടന്നതെന്ന് സ്റ്റീവ് സ്മിത്ത് സമ്മതിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ടീമിനെതിരെ അന്വേഷണത്തിന് തീരുമാനമായിരുന്നു.