ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീം ​പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍​സ്റ്റ​ന്‍റൈന്‍ രാ​ജി​വ​ച്ചു.

135

അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീം ​പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍​സ്റ്റ​ന്‍റൈന്‍ രാ​ജി​വ​ച്ചു. ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്ബോ​ളി​ലെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ല്‍​സ​ര​ത്തി​ല്‍ ബ​ഹ്റി​നോ​ടു തോ​റ്റ് ഇ​ന്ത്യ ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണു രാ​ജി. ഈ ​മാ​സം അ​വ​സാ​നം വ​രെ​യാ​യി​രു​ന്നു കോ​ണ്‍​സ്റ്റ​ന്‍റൈനു​മാ​യി ക​രാ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.2015-ലാ​ണ് കോ​ണ്‍​സ്റ്റ​ന്‍റൈന്‍ ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്. അ​ന്ന് 173-ാം റാ​ങ്കി​ലാ​യി​രു​ന്ന ഇ​ന്ത്യ​യെ 96-ാം റാ​ങ്ക് വ​രെ എ​ത്തി​ക്കാ​ന്‍ കോ​ണ്‍​സ്റ്റ​ന്‍റൈ​നു ക​ഴി​ഞ്ഞു.ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​ത​യും താ​യ്ല​ന്‍റി​നെ​തി​രാ​യ ച​രി​ത്ര വി​ജ​യ​വും ഒ​ക്കെ കോ​ണ്‍​സ്റ്റ​ന്‍റൈനു കീ​ഴി​ലാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

NO COMMENTS