വലിയതുറ പാലം പുനഃ സ്ഥാപിക്കാനുള്ള നടപടികൾ ഉടൻ ; ആന്റണി രാജു എംഎൽഎ

32

തിരുവനന്തപുരം : സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി പാലം പുനഃ സ്ഥാപിക്കാനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന് ആന്റണി രാജു എംഎൽഎ .പുനർനിർമാണത്തിനു ശേഷം ടൂറിസം മേഖലയാക്കാനുള്ള ആലോചനയിലാണെന്നും ശക്തമായ കടൽത്തിരയിൽ തകർന്ന വലി യതുറ കടൽപ്പാലം സന്ദർശിച്ചു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പണ്ട് കാലത്ത് കയറ്റിറക്കുമതി നടന്നിരുന്ന തുറമുഖമായിരുന്നു വലിയതുറ കടൽപ്പാലം. ഗ്രേറ്റ് ഹാർബർ എന്ന പേരില്‍ പണ്ടു മുതല്‍ ക്കേ പ്രസിദ്ധമായ വലിയതുറ കടൽപ്പാലം 1825-ലാണ് (കൊല്ല വര്‍ഷം 1000) പണി കഴിപ്പിച്ചത്. 1947 നവംബർ 23ന് എസ്‌എസ് പണ്ഡിറ്റ് എന്ന ചരക്കുകപ്പൽ പാലത്തിലിടിച്ച് പാലം തകരുകയും നിരവധിപേർ മരിക്കുകയും ചെയ്‌തതിനെ തുടർന്ന് ചരക്ക് കടത്തൽ അന്ന് നിലച്ചിരുന്നു . പിന്നീട് 1956-ലാണ് ഇന്നുള്ള കട‌ൽപ്പാലം പുനർ നിർമിച്ചത്.

നിരവധി സന്ദർശകരും മീൻപിടുത്തക്കാരും പാലം ഇപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവി ലെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പാലം തകര്‍ന്ന് വീണത്. സിപിഐ എം വലിയതുറ ലോക്കൽ സെക്രട്ടറി സനോഫർ ഇഖ്ബാൽ, വലിയതുറ വാ ർഡ് സെക്രട്ടറി ജോൺ, റോബി ൻസൺ, പീരു മുഹമ്മദ്, വാർഡ് കൗൺസിലർ ഐറിൻ എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY