ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

171

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 91 പോയന്റ് നഷ്ടത്തില്‍ 33136ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 10217ലുമെത്തി. മാരുതി സുസുകി, ടിസിഎസ്,
ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ബജാജ് ഓട്ടോ, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, വിപ്രോ, എച്ച്ഡിഎഫ്‌സി,
എച്ച്‌സിഎല്‍ ടെക്, ഐടിസി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇയിലെ 409 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 305 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS