മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 193.66 പോയന്റ് നേട്ടത്തില്‍ 33,246.70ലും നിഫ്റ്റി 59.10 പോയന്റ് ഉയര്‍ന്ന് 10,252.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ഐടിസി, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. മാരുതി സുസുകി, എല്‍ആന്റ്ടി, പവര്‍ ഗ്രിഡ് കോര്‍പ്, ടിസിഎസ്, സണ്‍ ഫാര്‍മ, ടിസിഎസ്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയ നഷ്ടത്തിലുമായിരുന്നു. ബിഎസ്‌ഇയിലെ 1092 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1526 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.