മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 112.49 പോയന്റ് നേട്ടത്തില്‍ 33,714ലിലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 10,423ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, സിപ്ല, ഐടിസി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്സി, ലുപിന്‍, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 786 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 221 ഓഹരികള്‍ നഷ്ടത്തിലുമാണ്.