മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 73 പോയന്റ് നേട്ടത്തില്‍ 33,830ലും നിഫ്റ്റി 21 പോയന്റ് ഉയര്‍ന്ന് 10,461ലുമാണ് വ്യാപാരം നടക്കുന്നത്. ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ഒഎന്‍ജിസി, എച്ച്ഡിഫ്‌സി, സിപ്ല, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ലുപിന്‍, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്