ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

210

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 208.80 പോയന്റ് ഉയര്‍ന്ന് 34,056.83ലും നിഫ്റ്റി 52.80 പോയന്റ് നേട്ടത്തില്‍ 10,530.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒഎന്‍ജിസി, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഡോ. റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1566 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1204 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS