ഓഹരി സൂചികകളില്‍ നഷ്ട്ടത്തോടെ തുടക്കം

219

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ട്ടത്തോടെ തുടക്കം. സെന്‍സെക്സ് 10 പോയന്റ് നഷ്ടത്തില്‍ 34,045ലും നിഫ്റ്റി 9 പോയന്റ് നഷത്തിലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്‌ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഐടിസി, സണ്‍ ഫാര്‍മ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ലുപിന്‍ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, വിപ്രോ, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1337 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 565 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS