ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

229

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്സ് 198.94 പോയന്റ് നേട്ടത്തില്‍ 34,352.79ലും നിഫ്റ്റി 64.70 പോയന്റ് ഉയര്‍ന്ന് 10,623.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ലുപിന്‍, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, എല്‍ആന്റ്ടി, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ടിസിഎസ്, എച്ച്‌ഡിഎഫ്സി, റിലയന്‍സ്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, എച്ച്‌ഡിഎഫ്സി, ബജാജ് ഓട്ടോ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1769 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1172 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS